Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗഗന്‍യാന്‍ യാത്രയ്ക്ക് മുന്‍ഗണന വനിതകള്‍ക്കെന്ന് എസ്. സോമനാഥ്

ശ്രീഹരിക്കോട്ട- 'ഗഗന്‍യാന്‍' ബഹിരാകാശ യാത്രയ്ക്ക് മുന്‍ഗണന വനിതാ ഫൈറ്റര്‍ ടെസ്റ്റ് പൈലറ്റുമാര്‍ക്കോ ശാസ്ത്രജ്ഞകള്‍ക്കോ ആയിരിക്കുമെന്ന് ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. ഗഗന്‍യാന്‍ പദ്ധതിയുടെ പരീക്ഷണഘട്ടങ്ങളുടെ ഭാഗമായി ആദ്യം മനുഷ്യസമാനമായ റോബോട്ടിനെയാണ് അടുത്ത വര്‍ഷം ആളില്ലാ ബഹിരാകാശ വാഹനത്തില്‍ അയക്കുക. അതും വനിതാ റോബോട്ടായിരിക്കുമെന്നും സോമനാഥ് അറിയിച്ചു. 

ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഒരു ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ മൂന്ന് ദിവസത്തേക്ക് സഞ്ചാരികളെ എത്തിച്ചശേഷം അവരെ ഭൂമിയിലേക്ക് സുരക്ഷിതരായി മടക്കിയെത്തിക്കുകയാണ് ഗഗന്‍യാന്‍ ലക്ഷ്യമിടുന്നത്. പ്രാപ്തരായ വനിതാ സഞ്ചാരികളെ ഐ. എസ്. ആര്‍. ഒ കാത്തിരിക്കുകയാണെന്നും സോമനാഥിനെ ഉദ്ധരിച്ച് പി. ടി. ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഗഗന്‍യാനിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടിവി- ഡി1 പരീക്ഷണ വാഹനത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെയാണ് പദ്ധതി സംബന്ധിച്ചു പുതിയ വിവരം അദ്ദേഹം പങ്കുവച്ചത്. ബഹിരാകാശത്തേക്കു പോകുന്നവര്‍ സുരക്ഷിതരായി പാരച്യൂട്ടില്‍ കടലില്‍ തിരിച്ചിറങ്ങും എന്ന് ഉറപ്പുവരുത്തുന്ന പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടത്തിയത്.

2035ല്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമായ ബഹിരാകാശ കേന്ദ്രമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News