ഗാസ - ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പതിനേഴു സഹായ ട്രക്കുകള്കൂടി ഈജിപ്തില്‍നിന്ന് എത്തി.
അന്താരാഷ്ട്ര, ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, സഹായ ട്രക്കുകളുടെ രണ്ടാമത്തെ കോണ്‍വോയ് ഈജിപ്തില്‍ നിന്ന് ഗാസ മുനമ്പിലേക്ക് കടന്നു.
20 ട്രക്കുകള്‍ അടങ്ങുന്ന ആദ്യ വാഹനവ്യൂഹം ഗാസയിലേക്ക് വൈദ്യസഹായവും ഭക്ഷണവും വെള്ളവും എത്തിച്ച് ഒരു ദിവസം കഴിഞ്ഞാണ് 17 ട്രക്കുകള്കൂടി ഗാസയിലേക്ക് എത്തിയത്.
ഗാസയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രതിദിനം 100 ട്രക്കുകള്‍ ആവശ്യമാണെന്ന് യു.എന്‍ കണക്കാക്കുന്നു.