സൗദി അതിർത്തി മേഖലകളിലെ സ്‌കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു

തബൂക്ക്- തബൂക്ക് അടക്കമുള്ള ഉത്തര അതിർത്തി, അൽജൗഫ് മേഖലകളിലെ സ്‌കൂൾ പ്രവൃത്തി സമയം വിദ്യാഭ്യാസ വകുപ്പുകൾ  പ്രഖ്യാപിച്ചു. ശീതകാല സ്‌കൂൾ സമയമാണ് പ്രഖ്യാപിച്ചത്. 
രാവിലെ 7:45 ന് അൽജൗഫിൽ സ്‌കൂളുകൾ പ്രവർത്തനം തുടങ്ങും. തബൂക്കിൽ രാവിലെ 7.30നാണ് സ്‌കൂളുകൾ തുടങ്ങുക. എല്ലാ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും സമയം ഇതായിരിക്കും.ചൊവ്വാഴ്ച മുതലാണ് പുതിയ പ്രവർത്തന സമയം. വടക്കൻ അതിർത്തി മേഖലയിലെ ആൺകുട്ടികളുടെ സ്‌കൂളുകളിൽ അധ്യയനം 8.15ന് ആരംഭിക്കും.
 

Latest News