ഒരു മകനെ കൊലപ്പെടുത്തി, ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മറ്റൊരു മകനും ആശുപത്രിയില്‍

സേലം- തമിഴ്‌നാട്ടിലെ സേലത്ത് ഒമ്പതു വയസ്സുകാരനെ അമ്മ കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തി അമ്മ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഓമല്ലൂരിനടുത്ത് പൊട്ടിയപുരം സ്വദേശികളായ മാണിക്കത്തിന്റെയും എം.കൗസല്യയുടെയും മകന്‍ രമേശാണ്  മരിച്ചത്.
ശനിയാഴ്ച ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായെന്നും പിന്നീട് 9 ഉം 7 ഉം വയസ്സുള്ള രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തി ജീവിതം അവസാനിപ്പിക്കാന്‍ 28 കാരിയായ യുവതി ശ്രമിക്കുകയായിരുന്നുവെന്നും പാലീസ് പറഞ്ഞു.
ആദ്യ മകന്‍ മരിച്ചപ്പോള്‍ അയല്‍വാസികള്‍ കൗസല്യയെയും രണ്ടാമത്തെ മകനെയും രക്ഷപ്പെടുത്തി ഓമല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് മദ്യപനാണെന്നും യുവതിയുമായി പതിവായി വഴക്കിടാറുണ്ടെന്നും പോലീസ് പറഞ്ഞു. ാമല്ലൂര്‍ പോലീസ് കേസെടുത്തു.

 

Latest News