Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നുണക്കോട്ടകള്‍ തകര്‍ന്നടിയും, വീണയെ പിന്തുണച്ച് മേയര്‍ ആര്യ

തിരുവനന്തപുരം-സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് എക്‌സാലോജിക് സൊല്യൂഷന്‍സ് ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചതിനുപിന്നാലെ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പിന്തുണച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. എത്ര നുണകളാല്‍ കോട്ട കെട്ടിയാലും സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോള്‍ നുണക്കോട്ടകള്‍ തകര്‍ന്നടിയുക തന്നെ ചെയ്യുമെന്ന് ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വീണാ വിജയനൊപ്പമുളള ചിത്രവും ഫേസ്ബുക്കില്‍ പങ്കുവെച്ചു.
വീണാ വിജയന്‍ ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പാണ് സ്ഥിരീകരിച്ചത്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണാ വിജയന്‍ ഐജിഎസ്ടി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

 

Latest News