16-കാരിയായ മകൾക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി; ഉമ്മയ്ക്ക് കാൽലക്ഷം രൂപ പിഴയും തടവും ശിക്ഷ  

കാസർകോട് - 16-കാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. കാസർകോട് ജില്ലയിലെ ഉദിനൂർ മുള്ളോട്ട് കടവിലെ എം ഫസീല(36)യ്ക്കാണ് പ്രായപൂർത്തിയാകാത്ത മകൾക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതിന് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്.
  2020 മാർച്ച് 18ന് ഉച്ചയ്ക്ക് അന്നത്തെ ചന്തേര എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് വടക്കേ തൃക്കരിപ്പൂർ ഭാഗത്തുനിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഓടിച്ച സ്‌കൂട്ടർ പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ ഉമ്മയാണ് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് സ്‌കൂട്ടർ കസ്റ്റഡിയിലെടുത്ത് ഫസീലയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു പോലീസ്.

Latest News