സിറിയക്ക് നേരെ ഇസ്രായിൽ ബോംബാക്രമണം; രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു

കയ്‌റോ- ഇന്ന്(ഞായർ)പുലർച്ചെ സിറിയയിലെ ദമാസ്‌കസ് വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇസ്രായിൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. സിറിയയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട രണ്ട് തൊഴിലാളികളും കാലാവസ്ഥാ നിരീക്ഷണ സേവനത്തിൽ നിന്നുള്ളവരും വിമാനത്താവളത്തിൽ താമസിക്കുന്നവരുമാണെന്നും ഏജൻസി അറിയിച്ചു

Latest News