ഗ്യാന്‍വാപിയില്‍ ഹിന്ദുപക്ഷത്തിന് തിരിച്ചടി, വുദുഖാനയില്‍ സര്‍വേയില്ല

വരാണാസി- പുരാവസ്തു വകുപ്പ് തുടരുന്ന ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേയില്‍ വുദുഖാന ഉള്‍പ്പെടുത്തണമെന്ന ഹിന്ദു പക്ഷത്തിന്റെ ആവശ്യം കോടതി തള്ളി.
ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള കോടതിയാണ് ആവശ്യം തള്ളിയത്. പള്ളിയിലെത്തുന്ന വിശ്വാസികള്‍ അംഗസ്‌നാനം ചെയ്യുന്ന വുദുഖാനയില്‍ ശിവലിംഗത്തിനു സമാനമായ ഘടനയുണ്ടെന്ന് ഹിന്ദു പക്ഷം അവകാശപ്പെട്ടിരുന്നു. വിവാദത്തെ തുടര്‍ന്ന് വുദുഖാന സംരക്ഷിക്കണമെന്ന്  2022 മെയ് മാസത്തില്‍ ് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഹിന്ദു പക്ഷത്തിന്റെ ഹരജി തള്ളിയത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച പള്ളി ഹിന്ദുക്ഷേത്രം തകര്‍ത്ത സ്ഥലത്താണോ നിര്‍മിച്ചതെന്ന് കണ്ടെത്താനാണ് ഗ്യാന്‍വാപി സമുച്ചയത്തില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തുന്നത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനാണ് വുദുഖാനയില്‍ കൂടി സര്‍വേ നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് പള്ളി പരിപാലിക്കുന്ന കമ്മിറ്റി ആരോപിച്ചിരുന്നു.

 

Latest News