പല സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ്; കേരളത്തില്‍ 22 മുതല്‍ 25 വരെ കനത്ത മഴ

ന്യൂദല്‍ഹി- കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത കുറച്ച് ദിവസത്തേക്ക് കനത്ത മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും  കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒക്‌ടോബര്‍ 22 മുതല്‍ 25 വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒക്‌ടോബര്‍ 22 ന് തമിഴ്‌നാട്ടിലും 23 മുതല്‍ 25 വരെ പുതുച്ചേരിയിലും കനത്ത മഴ പെയ്യാനാണ് സാധ്യത. കൂടാതെ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 24 നും 25 നും കനത്ത മഴക്ക് സാധ്യതയുണ്ട്.

 

Latest News