കൊച്ചിയില്‍ അഞ്ച് കോടിയുടെ  ആംബര്‍ഗ്രീസുമായി രണ്ടുപേര്‍ പിടിയില്‍ 

കൊച്ചി- അഞ്ച് കോടി രൂപ മൂല്യം വരുന്ന ആംബര്‍ഗ്രീസുമായി രണ്ട് പേര്‍ പിടിയില്‍. പാലക്കാട് സ്വദേശികളായ കെ എന്‍ വിശാഖ്, എന്‍ രാഹുല്‍ എന്നിരാണ് കൊച്ചിയില്‍ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. 8.7 കിലോ ആംബര്‍ഗ്രീസാണ് ഇവരില്‍ നിന്ന് പിടിച്ചത്.സ്പേം തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബര്‍ഗ്രീസ്. സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്.ആഡംബര പെര്‍ഫ്യൂം വ്യവസായത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ആംബര്‍ഗ്രീസ്.

Latest News