Sorry, you need to enable JavaScript to visit this website.

കാനഡയിലേക്കുള്ള കുടിയേറ്റം തുടര്‍ച്ചയായ മൂന്നാം മാസത്തിലും കുറവ്

ഒട്ടാവ- ജൂണ്‍, ജൂലായ്ക്കും പിറകേ ഓഗസ്റ്റിലും കാനഡിയലേക്കുള്ള കുടിയേറ്റത്തില്‍ കുറവ് രേഖപ്പെടുത്തിയതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് സിറ്റിസണ്‍ഷിപ്പ് കാനഡ. ഓഗസ്റ്റില്‍ 34,925 പുതിയ സ്ഥിരതാമസക്കാരാണ് കാനഡയിലെത്തിയത്. ജൂലൈയില്‍ എത്തിയ 40,675 പേരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14.1 ശതമാനത്തിന്റെ കുറവാണിത്.

ഈ വര്‍ഷത്തിന്റെ ആദ്യ എട്ട് മാസത്തെ വര്‍ധനവുകള്‍ ചേര്‍ത്തുവെക്കുമ്പോള്‍ വര്‍ഷാവസാനത്തോടെ കാനഡയില്‍ പുതിയ സ്ഥിരതാമസക്കാരുടെ എണ്ണം റെക്കോര്‍ഡിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 അവസാനത്തോടെ രാജ്യത്തു മൊത്തം 508,357 പുതിയ സ്ഥിരതാമസക്കാരാകുമെന്നാണ് കരുതുന്നത്. 

2023- 2025 ഇമിഗ്രേഷന്‍ ലെവല്‍ പ്ലാനില്‍ പറഞ്ഞിരിക്കുന്ന പ്രകാരം 2023-ലെ കാനഡയുടെ ഇമിഗ്രേഷന്‍ ലക്ഷ്യം 465,000 പുതിയ സ്ഥിര താമസക്കാരാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിലും കൂടുതല്‍ പേരെയാണ് പ്രതീക്ഷിക്കുന്നത്. 2024-ല്‍ 485,000 പുതിയ സ്ഥിര താമസക്കാരും 2025-ല്‍ അഞ്ച് ലക്ഷവും ഉള്‍പ്പെടെ മൂന്ന് വര്‍ഷത്തിനിടയില്‍ കാനഡയിലേക്ക് 1.45 ദശലക്ഷം കുടിയേറ്റക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

Latest News