ഗാസ- ഗാസ മുനമ്പിലേക്ക് ആവശ്യമുള്ളതിന്റെ മൂന്നു ശതമാനം മെഡിക്കല്‍ സഹായം മാത്രമാണ് ഇന്ന് എത്തിച്ചേര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം. റഫാ അതിര്‍ത്തി വഴി ഗാസയിലേക്ക് ഈജിപ്തില്‍നിന്ന് 20 ട്രക്കുകള്‍ മാത്രമാണ് ഇന്നെത്തിയത്.
എത്തിയിടത്തോളം ആശ്വാസം, എന്നാല്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളുവെന്ന് യു.എന്‍ ജീവകാരുണ്യ മേധാവി ലിന്‍ ഹേസ്റ്റിംഗ്‌സ് പറഞ്ഞു.