വന്ദേഭാരത് പാരയെന്ന് ആലപ്പുഴയിലെ യാത്രക്കാര്‍, മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നു

ആലപ്പുഴ-  അതിവേഗ ട്രെയിന്‍ പാരയായി മാറുന്നുവെന്ന് ആലപ്പുഴക്കാര്‍. വന്ദേ ഭാരത് കടന്നുപോകുന്നതിനായി പാസഞ്ചര്‍ ട്രെയിന്‍ കുമ്പളത്ത് പിടിച്ചിടുന്നതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍. ഫ്രണ്ട്‌സ് ഓണ്‍ റെയില്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ 'ദുരിതമീ യാത്ര' എന്ന ബാഡ്ജ് ധരിച്ച് തീരദേശ പാതയിലെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലെത്തിയത്.
ആലപ്പുഴ, തുമ്പോളി, കലവൂര്‍, മാരാരിക്കുളം, തിരുവിഴ, ചേര്‍ത്തല, വയലാര്‍, തുറവൂര്‍, എഴുപുന്ന സ്‌റ്റേഷനുകളിലും പ്രതിഷേധം തുടര്‍ന്നു. ഓടിത്തുടങ്ങിയ ആദ്യദിവസം മുതല്‍ വന്ദേ ഭാരത് കൃത്യസമയം പാലിക്കാത്തതിനാല്‍ ഒരു മണിക്കൂറോളമാണ് പാസഞ്ചര്‍ വൈകുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.  എറണാകുളം - കായംകുളം പാസഞ്ചര്‍ 40മിനിട്ടിലധികമാണ് കുമ്പളം സ്‌റ്റേഷനില്‍ പിടിച്ചിടുന്നത്. ഇതുമൂലം സ്ത്രീകളും വയോധികരും ഉള്‍പ്പടെ വീടുകളില്‍ എത്താന്‍ ഏറെ വൈകുന്നു. വന്ദേഭാരതിന് കടന്നുപോകാന്‍ മറ്റു ട്രെയിനുകള്‍ പലപ്പോഴും പിടിച്ചിടുന്നത് മൂലം യാത്രക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്.

 

Latest News