പെരുമ്പാവൂരില്‍ മൂന്നര വയസുകാരിയെ ഉപദ്രവിച്ച അസം സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂര്‍- അതിഥിത്തൊഴിലാളിയുടെ മൂന്നര വയസ്സുകാരി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ അസം സ്വദേശി പിടിയില്‍. കുറുപ്പംപടിയിലാണ് സംഭവം. 

അസം സ്വദേശി സജ്മല്‍ അലി (21)യാണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. ജോലി ചെയ്യുന്ന പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയി കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Latest News