തിരൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

മലപ്പുറം - തിരൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുറത്തൂര്‍ സ്വദേശി സ്വാലിഹിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കാലുകളില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
സ്വാലിഹിനും സുഹൃത്തുക്കള്‍ക്കും നേരെ ഇന്നലെ രാത്രി ആക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് സ്വാലിഹിന് ഗുരുതരമായി പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. ഇവരുടെ കാറും തകര്‍ത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തിരൂര്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News