വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

സുല്‍ത്താന്‍ ബത്തേരി  - ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. ചെതലയം നെല്ലിപ്പറ്റക്കുന്ന് അടിവാരം പുത്തന്‍പുരയ്ക്കല്‍ ഷാജുവാണ്(54) ഭാര്യ ബിന്ദു(49), മകന്‍ ബേസില്‍(27)എന്നിവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ബിന്ദുവിന്റെ മൃതദേഹം വീടിന്റെ താഴത്തെ നിലയില്‍ കിടപ്പുമുറിയിലും ബേസിലിന്റേത് ഹാളിലുമാണ് ഉണ്ടായിരുന്നത്. മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ വിഷം അകത്തുചെന്നു മരിച്ച നിലയിലായിരുന്നു ഷാജുവിന്റെ മൃതദേഹം. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന.  നേരം നന്നേ പുലര്‍ന്നിട്ടും ആരെയും വീടിനു പുറത്തു കാണാത്തതിലും ഫോണ്‍ എടുക്കാത്തതിലും പന്തികേടുതോന്നി സമീപവാസികള്‍ നോക്കിയപ്പോഴാണ് ദാരുണരംഗം കണ്ടത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Latest News