ബന്ദികളാക്കിയ യു.എസ് വനിതയേയും മകളേയും ഹമാസ് മോചിപ്പിച്ചു

ഗാസ സിറ്റി- ബന്ദികളാക്കിയ രണ്ട് അമേരിക്കക്കാരെ ഹമാസ് മോചിപ്പിച്ചു.മനുഷ്യത്വപരമായ കാരണങ്ങളാലാണ്  അമ്മയെയും മകളെയും മോചിപ്പിച്ചതെന്ന് ഹമാസ് സായുധ വിഭാഗം വക്താവ് അബു ഉബൈദ അറിയിച്ചു.
ഹമാസ് രണ്ട് ബന്ദികളെ മോചിപ്പിച്ചതായി ഇസ്രായില്‍ സ്ഥിരീകരിച്ചതായി ഇസ്രായിലിന്റെ ചാനല്‍ 13 ന്യൂസും കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്ററും റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് വിട്ടയച്ച അമേരിക്കന്‍ ബന്ദികള്‍ ഇതുവരെ യുഎസ് കസ്റ്റഡിയിലായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഹമാസ് അമ്മയെയും മകളെയും ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറിയതായാണ് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News