Sorry, you need to enable JavaScript to visit this website.

മുഖം മറച്ച് പിഴ അടച്ച്  ഡെന്‍മാര്‍ക്കില്‍ മുസ്‌ലിം വനിത ചരിത്രം സൃഷ്ടിച്ചു 

 മുഖം മറയ്ക്കുന്ന നിഖാബിന് ഏറ്റവും ഒടുവില്‍ വിലക്കേര്‍പ്പെടുത്തിയ യൂറോപ്യന്‍ രാജ്യം ആണ് ഡെന്‍മാര്‍ക്ക്. ഓഗസ്റ്റ് 1 ന് ആണ് നിരോധനം നിലവില്‍ വന്നത്.  നിഖാബും ബുര്‍ഖയും മാത്രമല്ല നിരോധിച്ചിട്ടുള്ളത്. മുഖം മറയ്ക്കുന്ന രീതിയില്‍ ഉള്ള എല്ലാ വസ്ത്രധാരണ രീതികളും നിരോധിച്ചിട്ടുണ്ട്. ഇത്തരം ഒരു വിലക്കേര്‍പ്പെടുത്തിയിട്ടും, അത് അംഗീകരിക്കാന്‍ പലരും തയ്യാറായിട്ടില്ല. അങ്ങനെ അതിന് തയ്യാറാകാതിരുന്ന ഒരു മുസ്ലീം യുവതി ഡെന്‍മാര്‍ക്കിന്റെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് ഇപ്പോള്‍. മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ എത്തരുത് എന്നാണ് നിയമം. ഇത് മുസ്ലീങ്ങളെ മാത്രം ലക്ഷ്യംവച്ചുള്ള ഒന്നല്ല. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തും എന്നും വ്യക്തമാക്കിയിരുന്നു. ഈ നിയമം ലംഘിക്കുക വഴി ആദ്യമായി പിഴ ഈടാക്കപ്പെട്ടത് ഒരു മുസ്ലീം യുവതിയില്‍ നിന്നാണ്. 28 കാരിയായ യുവതി പോലീസ് എത്തി ആവശ്യപ്പെട്ടിട്ടും മുഖപടം നീക്കാന്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു പിഴ ഈടാക്കിയത്. ആയിരം ക്രോണെര്‍ ആണ് ( 156 ഡോളര്‍) ഇത്തരത്തില്‍ നിയമ ലംഘനത്തിന് ഈടാക്കുന്ന പിഴ. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവരില്‍ നിന്ന് പതിനായരം ക്രോണെര്‍ വഴി പിഴ ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.  പല മുസ്ലീം സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ധാരാളം  മുസ്ലീം കുടിയേറ്റക്കാര്‍ ഉള്ള രാജ്യമാണ് ഡെന്‍മാര്‍ക്ക്. 


 

Latest News