ഇന്ത്യന്‍ പൗരത്വം നേടിയ പാക് ചാരന്‍ അറസ്റ്റില്‍; സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത് വാട്‌സ്ആപ്പ് വഴി

ഗാന്ധിനഗര്‍-വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ മറവില്‍ രാജ്യത്തെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ ചാരന്‍ ഗുജറാത്ത് എ.ടി.എസ്സിന്റെ പിടിയില്‍.
ഇന്ത്യന്‍ പൗരത്വം ലഭിച്ച ലാഭ്ശങ്കര്‍ മഹേശ്വരിയാണ് പിടിയിലായത്. ഇയാള്‍ 1999 ലാണ് ഇന്ത്യയില്‍ എത്തിയത്. ഗുജറാത്തില്‍ വര്‍ഷങ്ങളായി ബിസിനസ് ചെയ്യുകയായിരുന്നു. ഇയാളുടെ ബന്ധുക്കളും കുടുംബവും പാകിസ്ഥാനിലാണുള്ളത്.
രാജ്യത്തെ സൈനിക സ്‌കൂളുകളിലെ കുട്ടികളുടെയും സൈനികരുടെയും സൈനികരുടെ ബന്ധുക്കളുടെയും വാട്‌സ്ആപ്പില്‍ വ്യാജ ലിങ്ക് അയച്ചായിരുന്നു ചാര പ്രവര്‍ത്തനം.
'ഹര്‍ ഖര്‍ തിരംഗ' പ്രചാരണത്തിന്റെ ഭാഗമായി ദേശീയ പകാതയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ അയക്കുമ്പോള്‍ സമ്മാനം ലഭിക്കുമെന്നായിരുന്നു പ്രചാരണം. തുടര്‍ന്ന് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു രീതി.
പാക് ചാര സംഘടനയായിരുന്നു വാട്‌സ് ആപ്പും അനുബന്ധ വ്യാജ ആപ്പും നിയന്ത്രിച്ചിരുന്നത്. ഇന്ത്യന്‍ സിം ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.

 

Latest News