ന്യൂദല്‍ഹി- 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതി 25ന് രണ്ടാമതും യോഗം ചേരും.
2029 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മുഴുവന്‍ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താനാകുന്ന ക്രമീകരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ശ്രമത്തിലാണു ജസ്റ്റിസ് ഋതുരാജ് ആവസ്തി അധ്യക്ഷനായ നിയമ പാനല്‍.
പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ്് വരെ വോട്ടര്‍ പട്ടിക ഏകീകരണമുള്‍പ്പെടെ സമിതി പരിശോധിക്കുന്നുണ്ട്. നിലവില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനുകളും വ്യത്യസ്തമായാണ് വോട്ടര്‍പട്ടിക തയ്യാറാക്കുന്നത്.
ഒരേ ജോലിയുടെ ആവര്‍ത്തനം ഒഴിവാക്കുന്നതിലൂടെ മനുഷ്യാധ്വാനവും പണച്ചെലവും കുറയ്ക്കാനാകുമെന്നതാണു വോട്ടര്‍പട്ടിക ഏകീകരണത്തിന്റെ നേട്ടമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.