Sorry, you need to enable JavaScript to visit this website.

മലക്കം മറിഞ്ഞ് ദേവഗൗഡ,ജനതാദള്‍-എസ് - ബി ജെ പി സഖ്യത്തെ സി പി എം അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല

ബെംഗളൂരു - ബി ജെ പിയുമായി ജനതാദള്‍ എസ് ദേശീയ തലത്തില്‍ കൂട്ടുകെട്ടുണ്ടാക്കിയതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചുവെന്ന് പ്രസാതവനയില്‍ മലക്കം മറിഞ്ഞ് ജെ ഡി എസ് ദേശീയാദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. സി പി എം ഈ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞു. ഇപ്പോഴും കേരളത്തില്‍ ജെ ഡി എസ് സംസ്ഥാന ഘടകം എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നുവെന്നാണ്  പറഞ്ഞത്. കര്‍ണാടയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അഭിപ്രായഭിന്നതകള്‍ തുടരുന്നു. സി പി എം നേതാക്കള്‍ അവരുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിയിരുന്നുവെന്നും ദേവഗൗഡ പറഞ്ഞു. മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ജെ ഡി എസ്-ബി ജെ പി സഖ്യത്തിന് പരിപൂര്‍ണസമ്മതം നല്‍കിയെന്നും ഇത് പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് സി പി എം തിരിച്ചറിഞ്ഞുവെന്നുമായിരുന്നു ദേവഗൗഡ നേരത്തെ നടത്തിയ പ്രസ്താവന.

 

Latest News