Sorry, you need to enable JavaScript to visit this website.

കാസർകോട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; 12 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ബദിയടുക്ക- ബേളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ചു. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ കോളേജില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരനാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് 12 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ ബേള ബസ് വെയ്റ്റിംഗ് ഷെഡിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബസ് വെയ്റ്റിംഗ് ഷെഡില്‍ നില്‍ക്കുമ്പോള്‍ അവിടെയെത്തിയ 12 ഓളം വരുന്ന  പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അക്രമിക്കുകയും തലക്ക് കല്ലുകൊണ്ടും കത്തി കൊണ്ടും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest News