ഗള്‍ഫിലേക്കുള്ള യാത്രാ കപ്പലിന് കേന്ദ്ര പിന്തുണയെന്ന് ഉറപ്പ്

മുംബൈ- ഗള്‍ഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്നത്തിനു പരിഹാരമായി കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ്. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാളിനു നിവേദനം നല്‍കിയിരുന്നു.

ഫെസ്റ്റിവല്‍ സീസണില്‍ വിമാനക്കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നതു കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ആവശ്യമായ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

Latest News