ഉംറക്കെത്തിയ മലയാളി തീര്‍ഥാടക മക്കയില്‍ നിര്യാതയായി

മക്ക- വിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയ വയനാട് ബീനാച്ചി സ്വാദേശിനി പാത്തുമ്മ  (64) മക്കയില്‍ നിര്യാതയായി. ശ്വാസതടസ്സവുമായി ബന്ധപ്പെട്ടു കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം.
വലിയ കുന്നന്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യയാണ്. സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന അബ്ദു റസാഖ്, ലണ്ടനില്‍ ജോലി ചെയ്യുന്ന ബഷീര്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം മക്കയില്‍ മറവുചെയ്തു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മക്ക ഐ.സി.എഫ് വെല്‍ഫയര്‍ ടീം അംഗങ്ങളായ ജമാല്‍ കക്കാട്, റഷീദ് അസ്ഹരി, അഷ്‌റഫ് വയനാട് എന്നിവര്‍ നേതൃത്വം നല്‍കി.

 

Latest News