Sorry, you need to enable JavaScript to visit this website.

കരിപ്പൂർ വിമാനത്താവള വികസനം: എയർപോർട്ട് അതോറിറ്റിക്ക് സ്ഥലം കൈമാറി

കരിപ്പൂർ വിമാനത്താവള വികസനത്തിനായി പുതുതായി ഏറ്റെടുത്ത 12.48 ഏക്കർ ഭൂമിയുടെ രേഖകൾ മലപ്പുറം കലക്ടർ വി.ആർ പ്രേംകുമാർ, സ്‌പെഷൽ എൽ.എ ഡെപ്യൂട്ടി കലക്ടർ എം.പി. പ്രേംലാൽ, തഹസിൽദാർ എം.കെ. കിഷോർ എന്നിവരിൽ നിന്ന് എയർപോർട്ട് ഡയറക്ടർ ശേഷാദ്രിവാസം സുരേഷ് ഏറ്റുവാങ്ങുന്നു

മലപ്പുറം-കരിപ്പൂർ വിമാനത്താവള വികസനത്തിനായി പുതുതായി ഏറ്റെടുത്ത ഭൂമി ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ എയർപോർട്ട് അതോറിറ്റിക്ക് കൈമാറി.എയർപോർട്ട് ഡയറക്ടർ ശേഷാദ്രിവാസം സുരേഷ് രേഖകൾ ഏറ്റുവാങ്ങി.76 കൈവശക്കാരിൽ നിന്നായി ഏറ്റെടുത്ത 12.48 ഏക്കർ ഭൂമിയാണ് കൈമാറിയത്.സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചതിനെ തുടർന്ന് രണ്ടു മാസത്തിനുള്ളിലാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയത്.ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി,ഡെപ്യൂട്ടി കലക്ടർമാരായ എം.പി പ്രേംലാൽ, ജെ.ഒ അരുൺ,അൻവർ സാദത്ത്, കെ.ലത, എസ്. സജീദ്, എയർപോർട്ട് ജോയിന്റ് ജനറൽ മാനേജർമാരായ പി.എസ് ദേവ്കുമാർ,എം.സുരേഷ്,അസിസ്റ്റന്റ് മാനേജർ  കെ.നാരായണൻ, ജില്ലാ ലോ ഓഫീസർ വിൻസന്റ് ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്,സ്‌പെഷൽ  എൽ.എ തഹസിൽദാർ എം.കെ കിഷോർ തുടങ്ങിയവർ സംബന്ധിച്ചു.

Latest News