Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് പ്രധാനമന്ത്രി റിയാദില്‍, കിരീടാവകാശിയെ കണ്ടു

റിയാദ് - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ചര്‍ച്ച നടത്തി. ഇസ്രായില്‍ സന്ദര്‍ശിച്ച് ഇസ്രായില്‍ പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയാണ് ഋഷി സുനകും സംഘവും റിയാദിലെത്തിയത്. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും വിശകലനം ചെയ്തു. ഫലസ്തീന്‍ പ്രശ്‌നത്തിലും ഗാസക്കെതിരായ ഇസ്രായില്‍ യുദ്ധവുമായും ബന്ധപ്പെട്ട് സൗദി അറേബ്യയുടെ ഉറച്ച നിലപാട് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.

Tags

Latest News