ലോകം ഗാസയെ നോക്കുമ്പോള്‍, വെസ്റ്റ് ബാങ്കില്‍ കുരുതി നടത്തി ഇസ്രായില്‍

ജറൂസലം- ലോകത്തിന്റെ ശ്രദ്ധ ഗാസ മുനമ്പില്‍ കേന്ദ്രീകരിച്ചിരിക്കെ ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഡസന്‍കണക്കിന് ഫലസ്തീനികള്‍ മരിച്ചുവീഴുന്നു. ഏഴു പേരാണ് വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ടത്. തൂല്‍കര്‍മിലുള്ള നൂര്‍ ഷംസ് അഭയാര്‍ഥി ക്യാമ്പില്‍ നാലുപേരെയും തൂല്‍കര്‍മ് ടൗണ്‍, ബുദ്രസ് ടൗണ്‍, ബെത്‌ലഹേമിലെ ദെയ്‌ഷെ അഭയാര്‍ഥി ക്യാമ്പ് എന്നിവിടങ്ങളില്‍ ഓരോരുത്തരെ വീതവുമാണ് വധിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റാമല്ലയുടെ പടിഞ്ഞാറ് ബുദ്രസ് പട്ടണത്തില്‍ 32 കാരനാണ് കൊല്ലപ്പെട്ടത്. ബെത്‌ലഹേമിലെ ദെയ്‌ഷെ അഭയാര്‍ഥി ക്യാമ്പില്‍ കൊല്ലപ്പെട്ട 17കാരന്റെയും തൂല്‍കര്‍മിലെ 16 വയസ്സുകാരന്റെയും തലക്കാണ് വെടിയേറ്റത്. ഒക്ടോബര്‍ 7 മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാത്രം 76 ഫലസ്തീനികളെയാണ് ഇസ്രായില്‍ കൊലപ്പെടുത്തിയത്.
കുറഞ്ഞത് 1,000 കുട്ടികളെ കൊന്ന ഗാസയിലെ ബോംബാക്രമണത്തിനെതിരെയുള്ള പ്രതിഷേധം ലോകവ്യാപകമായിരിക്കെ, ഫലസ്തീന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായില്‍ സൈന്യം നടത്തുന്ന റെയ്ഡുകളും കുത്തനെ വര്‍ധിച്ചു. യു.എസ് കോണ്‍ഗ്രസ ആസ്ഥാനത്തേക്ക് ഇരച്ചുകയറി യു.എസിലെ ജൂതസമൂഹം, ഗാസയിലെ കൂട്ടക്കുരുതി നിര്‍ത്തമമെന്ന് ആവശ്യപ്പെട്ടു.

 

Latest News