വിദേശത്തുള്ള പൗരന്മാര്‍ക്ക് അമേരിക്ക ആഗോളതലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

വാഷിംഗ്ടണ്‍- ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് ആഗോള തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി യു.എസ് അധികൃതര്‍.
വിവിധ സ്ഥലങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കക്കാര്‍ക്കെതിരെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകമെമ്പാടുമുള്ള സ്വന്തം പൗരന്മാര്‍ക്ക് ജാഗ്രതാ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ആഗോള സംഭവങ്ങളെയോ യുദ്ധത്തെയോ മുന്നറിയിപ്പില്‍ പ്രത്യേകം ശ്രദ്ധിക്കുന്നില്ല.  ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തിനുശേഷം ഇസ്രായില്‍ ഗാസയില്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് പിന്നാലെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ഗാസ മുനമ്പില്‍ ഹമാസുമായുള്ള ഇസ്രായില്‍ യുദ്ധവുമായി ബന്ധപ്പെട്ട് യു.എസിലെ ജൂത, മുസ്ലീം, അറബ് സമുദായങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭീഷണികളുടെ വര്‍ദ്ധന നീതിന്യായ വകുപ്പ് പരിശോധിച്ചു വരികയാണെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വിദ്വേഷ കുറ്റകൃത്യങ്ങള്‍, അക്രമ ഭീഷണികള്‍, അല്ലെങ്കില്‍ ബന്ധപ്പെട്ട സംഭവങ്ങള്‍ എന്നിവയെ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ മുഴുവന്‍ നീതിന്യായ വകുപ്പും ജാഗ്രത പുലര്‍ത്തുന്നുണ്ട്. വിശ്വാസ സമൂഹങ്ങള്‍ക്കെതിരായ ഭീഷണികളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗാര്‍ലന്‍ഡ് പറഞ്ഞു.

സ്‌റ്റേറ്റ്, പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോടും യുഎസ് അറ്റോര്‍ണി ഓഫീസുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും  കമ്മ്യൂണിറ്റി നേതാക്കളുമായി ബന്ധപ്പെടാന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചതായും ഗാര്‍ലന്‍ഡ് പറഞ്ഞു.

 

Latest News