Sorry, you need to enable JavaScript to visit this website.

ചൈനയില്‍ പുടിന്റെ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍

ബെയ്ജിംഗ് - ചൈനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍. ബെല്‍റ്റ് ആന്‍ഡ് റോഡ് (ബിആര്‍ഐ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് സമ്മേളനം വിളിച്ചുചേര്‍ത്തത്.
നിരവധി ലോകനേതാക്കളും ആയിരത്തിലധികം പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. റഷ്യക്ക് പുറത്തേക്ക് ഈ വര്‍ഷം ആദ്യമായാണ് പുടിന്‍ സഞ്ചരിച്ചത്. ഗ്രേറ്റ് ഹാളില്‍ പുടിന്‍  സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പാണ് യൂറോപ്യന്‍ യൂണിയനിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ സ്ഥലം വിട്ടത്.

ചൈനയിലേക്ക് ക്ഷണിച്ചതിന് നന്ദി പറ!ഞ്ഞുകൊണ്ടാണ് പുട്ടിന്‍ തുടങ്ങിയത്. സില്‍ക്ക് റോഡ് ആധുനിക കാലത്ത് പുനര്‍ നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമത്തില്‍ റഷ്യ പ്രധാന പങ്കുവഹിക്കുമെന്നും പുട്ടിന്‍ പറഞ്ഞു. ആഗോള സുസ്ഥിരതയ്ക്കായി ചൈനയും റഷ്യയും മറ്റെല്ലാ രാജ്യങ്ങളെയും പോലെ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുകയാണ്. ഓരോ രാജ്യത്തിനും അവരുടേതായ വികസ മാതൃകകളുണ്ട്. വിഭിന്നമായ പരിഷ്‌കാരങ്ങളെ മാനിച്ചുകൊണ്ട് സാമ്പത്തിക പുരോഗതിക്കായി ശ്രമിക്കും- പുടിന്‍ പറഞ്ഞു.

 

Latest News