കാണ്‍പൂര്‍-അച്ഛനോടൊപ്പം താമസം തുടങ്ങിയ കാമുകിയെ രണ്ട് മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത്ത് ജില്ലയിലാണ് സംഭവം. 30 വയസ്സ് മാത്രം പ്രായമുള്ള യുവതിയോടൊപ്പമുള്ള പിതാവിന്റെ ലിവ് ഇന്‍ ബന്ധത്തില്‍ പ്രകോപിതരായാണ് മക്കള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേര്‍ന്ന് തങ്ങളുടെ 83 കാരനായ മുത്തച്ഛനെയും കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
63 കാരനായ പിതാവ് വിമല്‍ 30 കാരിയായ ഖുശ്ബുവുമായി ബന്ധത്തിലായിരുന്നു. അവളോടൊപ്പം ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ട് ആണ്‍മക്കളായ 42 കാരന്‍ ലളിതിനും അര്‍ധ സഹോദരനായ അക്ഷത്തിനും (18) യുവതിയുമായുള്ള പിതാവിന്റെ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും പുലര്‍ച്ചെ ജില്ലയിലെ അമ്രോധ പട്ടണത്തിലെ പിതാവിന്റെ വീട്ടിലെത്തി അദ്ദേഹത്തെയും ജീവിത പങ്കാളിയെയും മുത്തച്ഛന്‍ രാം പ്രകാശ് ദ്വിവേദിയെയും മര്‍ദിക്കുകയായിരുന്നു. ഇരുവരും രാംപ്രകാശിനേയും ഖുശ്ബുവിനെയും പലതവണ കുത്തുകയായിരുന്നു. ഖുശ്ബു സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ പിതാവ് വിമലിനെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ജ്യേഷ്ഠന്‍ കമല്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ കാണ്‍പൂരിലെ ലാലാ ലജ്പത് റായ് (എല്‍എല്‍ആര്‍) ആശുപത്രിയിലേക്ക് മാറ്റി. അവിടെ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് പോലീസ് സൂപ്രണ്ട് ബിബിജിടിഎസ് മൂര്‍ത്തി പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് അക്ഷിതും ലളിതും അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഉടന്‍ സംഘങ്ങലായി തിരിഞ്ഞ് ഇരുവരെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, മുത്തച്ഛനെയും പിതാവിന്റെ ലിവ്ഇന്‍ പങ്കാളിയെയും കൊലപ്പെടുത്തിയതായി രണ്ട് പ്രതികളും സമ്മതിച്ചു. 30 കാരിയായ ഖുശ്ബുവുമായുള്ള പിതാവിന്റെ ലിവ്ഇന്‍ ബന്ധത്തില്‍ ഇരുവര്‍ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.