ജോലിക്ക് പോയതിനെ ചൊല്ലി വഴക്ക്; ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു

ന്യൂദല്‍ഹി-ജോലിക്ക് പോയതിനെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് ദല്‍ഹിയില്‍ 52 കാരന്‍ ഭാര്യയെ കൊലപ്പെടുത്തി. ദല്‍ഹിയിലെ അംബേദ്കര്‍ നഗറില്‍ നടന്ന സംഭവത്തില്‍ വേദ് പ്രകാശ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
രാത്രി മാതാപിതാക്കള്‍ വഴക്കുണ്ടായെന്നും പിതാവ് വേദ് പ്രകാശ് വിളിച്ചതിനെത്തുടര്‍ന്ന് ഒന്നാം നിലയിലെ മുറിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അമ്മയുടെ മൃതദേഹം കണ്ടതായി മകന്‍ പോലീസനോട് പറഞ്ഞു. കുളിമുറിയില്‍ നിന്ന് വലിച്ചിഴച്ച നിലയിലായിരുന്നു മൃതദേഹം.
മകന്‍ ചോദ്യം ചെയ്തപ്പോള്‍ സുശീലയെ (50) ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വേദ് പ്രകാശ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. മകനും അച്ഛനും ചേര്‍ന്ന് മൃതദേഹം ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നുവെന്ന്  ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്ത്രീയുടെ കഴുത്ത് ഞെരിച്ചിരുന്നുവെന്നും ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അമ്മ പുറത്ത് പോകുന്നതിനെച്ചൊല്ലി അമ്മയുമായി വഴക്കിടാറുണ്ടെന്ന് മകന്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പ്രകാശിനെതിരെ സ്ത്രീ നേരത്തെ പോലീസില്‍ ഗാര്‍ഹിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും അത് സാകേത് ജില്ലാ കോടതിയില്‍ വിചാരണയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ സാമൂഹിക സമ്മര്‍ദത്തെ തുടര്‍ന്ന് പിന്നീട് കേസ് പിന്‍വലിച്ചു.
വീട്ടില്‍ അച്ഛന്‍ വിളിച്ചതിനെ തുടര്‍ന്ന് താഴത്തെ നിലയില്‍ എത്തിയപ്പോള്‍, അമ്മയെ ബാത്ത്‌റൂമില്‍ നിന്ന് അച്ഛന്‍ വലിച്ചിഴയ്ക്കുന്നതാണ് കണ്ടതെന്ന് ആകാശ് പോലീസിന് മൊഴി നല്‍കി. അമ്മ അബോധാവസ്ഥയിലാണെന്നാണ് അച്ഛന്‍ പറഞ്ഞത്.
പ്രകാശിനെ ചോദ്യം ചെയ്തപ്പോള്‍ സുശീലുമായി വഴക്കിട്ടെന്നും ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയില്‍ സൂക്ഷിച്ചെന്നും ഇയാള്‍ സമ്മതിച്ചു.

 

Latest News