Sorry, you need to enable JavaScript to visit this website.

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

തിരുവനന്തപുരം- പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ(47) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരണം സംഭവിച്ചു. കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ തിരുവനന്തപുരം പേയാടാണ് താമസിക്കുന്നത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകൾ സംവിധാനം ചെയ്തു. കൊല്ലത്താണ് സംസ്‌കാരം.
 

Latest News