Sorry, you need to enable JavaScript to visit this website.

സർജറിക്കിടെ യുവാവിന്റെ വൃഷണം മുറിച്ചുമാറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസ്

കൽപ്പറ്റ - മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ വൃഷണം മുറിച്ചു മാറ്റിയ സംഭവത്തിൽ സർജനെതിരെ കേസെടുത്തു. ഡോ.സുബേഷ് അത്തിയാട്ടിലെനെതിരെയാണ് കേസെടുത്തത്.  ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാൽ സ്വദേശി ഗിരീഷിനാണ് ഡോക്ടറുടെ പിഴവിനെ തുടന്ന് വൃഷണം നഷ്ടപ്പെട്ടത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ് ഗിരീഷ്. ഡോക്ടർ ചികിത്സാ രേഖകൾ തിരുത്താൻ ശ്രമിച്ചെന്നും പോലീസിൽ പരാതി കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഗിരീഷ് ആരോപിക്കുന്നു.

സെപ്തംബർ 13നാണ് ഹെർണിയക്ക് ചികിത്സതേടി ഗിരീഷ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ഡോ. ജുബേഷിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രാവിലെ 10.30ഓടെ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ മുതൽ വേദനയുണ്ടായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. സർജറിയുടെ വേദനയായിരിക്കും എന്നാണ് അപ്പോൾ കരുതിയത്. ഇക്കാര്യം ഡ്യൂട്ടി നഴ്സിനോട് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാർജ് ചെയ്യുന്നതു വരെ ഒരു ഡോക്ടർ പോലും വന്ന് നോക്കിയില്ലെന്നും ഗിരീഷ് പറഞ്ഞു. മുറിവ് പരിശോധിക്കുകയോ വേദനയുടെ കാര്യം തിരക്കുകയോ ചെയ്തില്ല.  
ശസ്ത്രക്രിയക്ക് ശേഷം വൃഷ്ണത്തിൽ നീരുവെച്ചു. സ്റ്റിച്ച് അഴിക്കാൻ ചെന്നപ്പോൾ സ്‌കാൻ ചെയ്തു. സ്‌കാൻ റിപ്പോർട്ടിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതോടെ പുറത്ത് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് വൃഷണം നീക്കം ചെയ്യേണ്ടിവരുമെന്ന് അറിയിച്ചത്. സ്റ്റിച്ച് എടുക്കുന്ന സമയത്ത് നടത്തിയ സ്‌കാനിൽ പ്രശ്നം വ്യക്തമായിട്ടും ഡോ. ജുബേഷ് ആരോഗ്യ സ്ഥിതി മറച്ചുവെക്കുകയായിരുന്നുവെന്ന് ഗിരീഷ് ആരോപിക്കുന്നു.. ഹെർണിയ ശസ്ത്രക്രിയ നടത്തിയിടത്ത് പഴുപ്പു കൂടിയതിനെ തുടർന്ന് വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു. ആരോഗ്യവകുപ്പിലെ ക്ലർക്കാണ് ഗിരീഷ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ നാലുവർഷം ജോലി ചെയ്തിട്ടുമുണ്ട്. അതേ സ്ഥാപനത്തിൽ നിന്നാണ് ഗിരീഷാണ് ഈ ദുരിതം നേരിടേണ്ടി വന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും മൊഴി പോലും എടുത്തില്ലെന്നാണ് ഗരീഷ് പറയുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ടെന്നും വയനാട് ഡി എം ഒ അറിയിച്ചു.

Latest News