അലിഗഡ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ

അലിഗഡ്- ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ 300 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ട വിദ്യാര്‍ഥിനികളെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.

ഉച്ചയോടെ ആരോഗ്യനില മെച്ചപ്പെട്ട ഭൂരിപക്ഷം പേരും തിരികെ ഹോസ്റ്റലിലേക്കു മടങ്ങി. ബീഗം അസീംന നിസ ഹാള്‍ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കാണു ഭക്ഷ്യ വിഷബാധ. ഹോസ്റ്റലില്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ ഭക്ഷ്യസാംപിളുകള്‍ ലബോറട്ടറിയിലേക്ക് അയച്ചു.

Latest News