ലഗേജ് മുഴുവന്‍ ഇറക്കാതെ പുറപ്പെട്ട വിമാനം തിരിച്ചിറക്കി; ക്ഷമ ചോദിച്ച് ഇന്‍ഡിഗോ

ബംഗളൂരു- കൊണ്ടുപോയ ബാഗേജുകള്‍ മുഴുവന്‍ ഇറക്കാത്തതിനാല്‍ സിംഗപ്പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലാണ് സംഭവം. മുഴുവന്‍ ലഗേജുകളും വിമാനത്തില്‍ നിന്ന് ഇറക്കാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച സിംഗപ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തിരികെ മടങ്ങാന്‍ നിര്‍ബന്ധിതമായത്.
ബംഗളൂരുവില്‍നിന്ന് സിംഗപ്പൂരിലേക്ക് പോയപ്പോള്‍ ലഗേജുകള്‍ പൂര്‍ണ്ണമായി ഇറക്കാത്തതിനാല്‍ ഇന്‍ഡിഗോ വിമാനമാണ് ചാംഗി വിമാനത്താവളത്തിലേക്ക് മടങ്ങിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


യാത്രക്കാര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച സംഭവംഇന്‍ഡിഗോ സ്ഥിരീകരിച്ചു, സിംഗപ്പൂര്‍ വിമാനത്താവളത്തിലെ സേവന പങ്കാളികളുടെ ഭാഗത്തുനിന്ന് ബാഗേജില്‍ പിഴവ് സംഭവിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു.
യാത്രക്കാരോട് ക്ഷമ ചോദിച്ചിരുന്നുവെന്നും ലഘുഭക്ഷണം നല്‍കിയിരുന്നുവെന്നും കമ്പനി  പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News