കണ്ണമംഗലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- കണ്ണമംഗലം അച്ചനമ്പലം സ്വദേശി അബ്ദുല്‍ മജീദ് പനക്കത്ത് (45) ഹൃദായാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. 23 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ഹിറാ സ്ട്രീറ്റിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ മുഹമ്മദ് പനക്കത്തിന്റെ മകനാണ്. മാതാവ് ഉമ്മയ്യ നീലമാവുങ്ങല്‍. ഭാര്യ:
ഉമൈബ സാരത്ത്. മക്കള്‍: മുഹമ്മദ്  അംജദ്, മുഹമ്മദ് അഫ്‌ലഹ്, ഫാത്തിമ അസ്‌ല.
മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയിലാണുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബന്ധുക്കളായ ഫൈസല്‍ പനക്കത്ത്, അഷ്‌കര്‍ പനക്കത്ത്, വി.പി. ശിഹാബ് എന്നിവര്‍ക്ക് പുറമേ, സാമൂഹിക പ്രവര്‍ത്തകനായ സക്കീര്‍ അലി കണ്ണേത്ത്  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സഹായവുമായി രംഗത്തുണ്ട്.

 

Latest News