Sorry, you need to enable JavaScript to visit this website.

മുത്തലിക്കിന് ഒരു മാസത്തേക്ക് ശിവമൊഗ്ഗ പ്രവേശനം വിലക്കി, സിദ്ധരാമയ്യ ഹിന്ദുവിരുദ്ധനെന്ന് ശ്രീരാമസേന നേതാവ്

ശിവമൊഗ്ഗ- ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്കിനെ കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞു.  ഒക്ടോബര്‍ 17 മുതല്‍ 30 ദിവസത്തേക്കാണ് ന്യൂനപക്ഷ വിരുദ്ധ നിലപാടുകളിലൂടെ വിവാദം സൃഷ്ടിക്കാറുള്ള ശ്രീരാമസേന നേതാവിന് ശിവമൊഗ്ഗ ജില്ലാ അധികൃതര്‍ പ്രവേശനം വിലക്കിയത്.
നബിദിന ഘോഷയാത്രക്കിടെ ശിവമോഗയില്‍ വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തിരുന്നു. അക്രമം കൈകാര്യം ചെയ്ത രീതിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിമര്‍ശനം നേരിടുകയും ചെയ്തു.
കടുത്ത ഹിന്ദുത്വ വക്താവായ മുത്തലിക്കിന് ചൊവ്വാഴ്ച രാത്രി ശിവമോഗയിലേക്കുള്ള യാത്രാമധ്യേയാണ് അധികൃതരുടെ നോട്ടീസ് ലഭിച്ചത്.

മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം ശിവമോഗയിലെ റാഗിഗുഡ്ഡ പ്രദേശം സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇവിടെ അക്രമികള്‍ ഹിന്ദുക്കളുടെ വസതികളില്‍ അതിക്രമിച്ച് കയറുകയും സ്വത്ത് നശിപ്പിക്കുകയും  ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

തന്നെ ശിവമൊഗ്ഗയിലേക്കുള്ള യാത്രയ്ക്കിടെ മസ്തികാട്ടെക്ക് സമീപം തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന്  മുത്തലിക്ക്, പറഞ്ഞു. ദാവണഗരെ ജില്ലയില്‍ എത്തിച്ച് അവിടെ വിട്ടയക്കുകയായിരുന്നു.
ശിവമോഗ നഗരത്തിലെ റാഗിഗുഡ്ഡ മേഖലയില്‍ ആക്രമിക്കപ്പെട്ട ഹിന്ദുക്കളെ ആശ്വസിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശമെന്നും. എന്നാല്‍ പോലീസ് തന്നെ തടഞ്ഞുവെന്നും കോടതിയെ സമീപിക്കുമെന്നും മുത്തലിക്ക് പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദു വിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ സംഭവങ്ങള്‍ നടക്കുന്നതെന്നും മുത്തലിക്ക് ആരോപിച്ചു.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ ചിത്രങ്ങള്‍ സംസ്ഥാനത്ത് ഗണേശ ചതുര്‍ഥി ഘോഷയാത്രകളില്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച പ്രതികരണത്തില്‍ മുത്തലിക്ക് വിവാദം സൃഷ്ടിച്ചിരുന്നു.

നാഥുറാം ഗോഡ്‌സെ ഒരു ദേശവിരുദ്ധനായിരുന്നില്ലെന്നും രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് അദ്ദേഹം മഹാത്മാഗാന്ധിയുടെ കൊലപാതകം നടത്തിയതെന്നും അതിനര്‍ത്ഥം താന്‍ മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിക്കുന്നു എന്നല്ലെന്നുമാണ് മുത്തലിക്ക് പറഞ്ഞു.

 

Latest News