Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശേ ഇന്ത്യയെ തോല്‍പ്പിക്കൂ; സെഹര്‍ ഷിന്‍വാരി ഡിന്നര്‍ ഡേറ്റിംഗിന് കാത്തിരിക്കുന്നു

ഇസ്‌ലാമാബാദ്- ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഒരു ബംഗ്ലാദേശി ക്രിക്കറ്റര്‍ക്കൊപ്പം ഡിന്നര്‍ ഡേറ്റിനു ചെല്ലാമെന്ന് പാക്കിസ്ഥാനി നടി സെഹര്‍ ഷിന്‍വാരി. ഇന്ത്യ- ബംഗ്ലാദേശ് മത്സരം വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് നടിയുടെ വാഗ്ദാനം. 

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ അനായാസ വിജയം നേടിയതിന്റെ പശ്ചാതലത്തിലാണ് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങള്‍ക്ക് സെഹര്‍ ഷിന്‍വാരി മോഹന വാഗ്ദാനം നല്‍കിയിരിക്കുന്നത്. 

''ഞങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ ബംഗാളി ബന്ധുക്കള്‍ ഇന്ത്യയോടു പ്രതികാരം ചെയ്യട്ടെ. എങ്കില്‍ ഞാന്‍ ധാക്കയില്‍ പോയി ഒരു ബംഗാളി പയ്യന്റെ കൂടെ ഫിഷ് ഡിന്നര്‍ കഴിക്കും''- സെഹര്‍ എക്‌സില്‍ കുറിച്ചു.

ബംഗ്ലാദേശ് എന്തായാലും ഇന്ത്യയെ തോല്‍പ്പിക്കുമെന്നും തന്റെ പോസ്റ്റ് സ്‌ക്രീന്‍ഷോട്ട് എടുത്തു വച്ചോളാനും പറഞ്ഞ് ഒരു പോസ്റ്റ് കൂടി സെഹര്‍ എക്‌സില്‍ കുറിച്ചു. 

പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ ഇന്ത്യയെക്കുറിച്ചു സംസാരിക്കുന്നത് നിര്‍ത്തുമെന്നായിരുന്നു ഇന്ത്യ- പാക് മത്സരത്തിനു മുന്‍പ് നടിയുടെ പോസ്റ്റ് ചെയ്തത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുമായാണ് പലരും പുതിയ ട്വീറ്റുകളോടു പ്രതികരിക്കുന്നത്.

ഏഷ്യ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ കേസ് കൊടുക്കാന്‍ പോകുകയാണെന്നും സെഹര്‍ ഷിന്‍വാരി പ്രഖ്യാപിച്ചിരുന്നു.

Latest News