ഖരഗ്പൂര്‍ ഐഐടി വിദ്യാര്‍ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) നാലാം വര്‍ഷ വിദ്യാര്‍ത്ഥിയെ ചൊവ്വാഴ്ച രാത്രി ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. സംഭവം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥി തെലങ്കാന സ്വദേശി കെ കിരണ്‍ ചന്ദ്ര (21) ആണ് മരിച്ചത്.

ഇന്‍സ്റ്റിറ്റിയൂട്ട് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഹോസ്റ്റലിലെ സഹവിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ  കണ്ടെത്തകയായിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് കാമ്പസിനുള്ളിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ചന്ദ്രയുടെ മൃതദേഹം മിഡ്‌നാപൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 'ഞങ്ങള്‍ ഇപ്പോള്‍ വിഷയം അന്വേഷിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്, 'വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലാ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News