Sorry, you need to enable JavaScript to visit this website.

തേങ്ങയുടക്കൂ സ്വാമിയെന്ന് പി.കെ ഫിറോസ്, പോസ്റ്റ് പലവട്ടം എഡിറ്റ് ചെയ്ത് കെ.ടി ജലീൽ

കോഴിക്കോട്- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസും മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീലും തമ്മിൽ ഫെയ്‌സ്ബുക്കിൽ പോര് മുറുകുന്നു. കത്വ ഫണ്ട് തിരിമറി കേസിൽ പി.കെ ഫിറോസിനെ കുറ്റമുക്തനാക്കിയിട്ടില്ലെന്നും ഈ ഉത്തരവിന്റെ വിധിപ്പകർപ്പ് ഉച്ചയോടെ ലഭിക്കുമെന്നും ജലീൽ രാവിലെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ പിന്നീട് ഇത് എഡിറ്റ് ചെയ്തു. വിധി പകർപ്പിനായി ക്ഷമയോടെ കാത്തിരിക്കുക എന്നാണ് ജലീലിന്റെ പുതിയ എഡിറ്റ്. ജലീലിന്റെ ഫെയ്‌സ്ബുക്ക് എഡിറ്റ് സംബന്ധിച്ച് പി.കെ ഫിറോസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. 
ഫിറോസിന്റെ പോസ്റ്റ് ഇങ്ങിനെ: 
ജലീലിക്ക ഇന്ന് മൂന്ന് തവണയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തത്. പോലീസ് റിപ്പോർട്ട് കോടതി തള്ളിയെന്ന ഉത്തരവ് ഉച്ചയോടെ കൊണ്ടു വരുമെന്ന് പറഞ്ഞ് ആദ്യം പോസ്റ്റി. പിന്നെ ആ ഭാഗം വെട്ടിക്കളഞ്ഞ് പോസ്റ്റി. ശേഷം ക്ഷമയോടെ കാത്തിരിക്കാൻ പറഞ്ഞു വീണ്ടും പോസ്റ്റി. വാചകമടിക്കാതെ ആ തേങ്ങയൊന്ന് ഉടക്ക് സ്വാമീ. കഴിഞ്ഞ ദിവസങ്ങളിലും ജലീലും ഫിറോസും തമ്മിൽ ഫെയ്‌സ്ബുക്കിൽ കനത്ത വാക്‌പോരുണ്ടായിരുന്നു.
 

Latest News