Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലിന്റെത് യുദ്ധക്കുറ്റവും  ഭരണകൂട ഭീകരതയും -ഒ.ഐ.സി

ജിദ്ദ - ഗാസയിൽ ആശുപത്രിക്കെതിരായ വ്യോമാക്രമണത്തിലൂടെ ഇസ്രായിൽ നടത്തിയ നരമേധം യുദ്ധക്കുറ്റവും മാനവികക്കെതിരായ കുറ്റകൃത്യവും സംഘടിത ഭരണകൂട ഭീകരതയുമാണെന്നും ഇതിന് ഇസ്രായിലിനോട് കണക്കു ചോദിക്കണമെന്നും ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ പറഞ്ഞു. ഇസ്രായിൽ ആക്രമണത്തെ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ത്വാഹ അതിശക്തമായ ഭാഷയിൽ അപലപിച്ചു. ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന മൃഗീയമായ ആക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ഭീകരപ്രവർത്തനങ്ങളുടെയും പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം ഇസ്രായിലിനാണ്. 
ഇസ്രായിൽ ആക്രമണങ്ങൾ മുഴുവൻ മാനുഷിക മൂല്യങ്ങൾക്കും വിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ഗാസയിൽ ഇസ്രായിൽ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീനികൾക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും യു.എൻ രക്ഷാ സമിതിയും അന്താരാഷ്ട്ര സമൂഹവും അടിയന്തിരമായി ഇടപെടണമെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
ഗാസ ആശുപത്രിക്കെതിരായ ആക്രമണം, അന്താരാഷ്ട്ര ചാർട്ടറുകളും നിയമങ്ങളും ഉടമ്പടികളും കാറ്റിൽ പറത്തി ഇസ്രായിൽ നടത്തുന്ന നഗ്നമായ നിയമ ലംഘനങ്ങളുടെ തെളിവാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു. ആവർത്തിച്ചുള്ള ഗുരുതരമായ ഇസ്രായിലി നിയമ ലംഘനങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങളുടെ ഉറച്ച നിലപാടുകൾ സെക്രട്ടറി ജനറൽ ആവർത്തിച്ചു. ഇസ്രായിൽ സൈന്യത്തിന്റെ ആക്രമണങ്ങളും നിയമ ലംഘനങ്ങളും അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. 
ഗാസ നിവാസികൾക്കെതിരായ കൂട്ടായ ശിക്ഷാ നയങ്ങൾ ഇസ്രായിൽ ഉടനടി അവസാനിപ്പിക്കണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടു. സിവിലിയൻ സ്ഥാപനങ്ങൾക്കും ലക്ഷ്യങ്ങൾക്കും നേരെയുള്ള കരുതിക്കൂട്ടിയിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ്. ഇസ്രായിലിന്റെ ഇത്തരം നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാനും അവയെ അപലപിക്കാനും മുഴുവൻ ലോക രാജ്യങ്ങളും രംഗത്തെത്തണം. ഗാസയിൽ റിലീഫ് വസ്തുക്കൾ എത്തിക്കാൻ സാധിക്കുന്നതിന് റഫ ക്രോസിംഗ് പ്രദേശം ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ ഇസ്രായിൽ അവസാനിപ്പിക്കണമെന്നും ഈജിപ്ത് ആവശ്യപ്പെട്ടു. നൂറു കണക്കിനാളുകൾ കൊല്ലപ്പെട്ട ഗാസ ആശുപത്രി ആക്രമണത്തിൽ ഈജിപ്ഷ്യൻ വിദേശ മന്ത്രാലയം ശക്തമായ അമർഷം പ്രകടിപ്പിച്ചു. 

Latest News