ഗാസ ആശുപത്രി കൂട്ടക്കുരുതിയിൽ ഞെട്ടൽ രേഖപ്പെടുത്തി മോഡി

ന്യൂദൽഹി-ഗാസയിലെ അൽ അഹ്ലി ആശുപത്രിയിൽ മിസൈലാക്രമണം നടത്തി 500 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കവും അനുശോചനവും രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി. ആശുപത്രിയിലെ ദാരുണമായ ജീവഹാനിയിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നതായും ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും മോഡി സാമൂഹ്യമാധ്യമമായ എക്‌സി(ട്വിറ്റർ)ൽ കുറിച്ചു. നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സിവിലിയൻ നാശനഷ്ടങ്ങൾ ഗൗരവമേറിയതാണെന്നും ഇത് തുടരുന്നത് ആശങ്കാജനകമാണെന്നും വ്യക്തമാക്കിയ മോഡി ഇതിന് ബന്ധപ്പെട്ടവർ ഉത്തരവാദികളാണെന്നും പറഞ്ഞു. അതേസമയം, ട്വീറ്റിൽ ഇസ്രേയലിനെയോ ഹമാസിനെയോ പരാമർശിച്ചിട്ടില്ല.
 

Latest News