Sorry, you need to enable JavaScript to visit this website.

വടകരയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

കോഴിക്കോട് - വടകരയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. വടകര കോട്ടക്കടവ് സ്വദേശി അബ്ദുള്‍ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

 

Latest News