പി.വി അന്‍വറിനെതിരായ കേസ്  ഇന്നു ഹൈക്കോടതിയില്‍

കൊച്ചി- പി.വി അന്‍വര്‍ എംഎല്‍എയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭൂമിയുടെ പരിശോധന പൂര്‍ത്തിയാക്കാത്തതിന് ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ മൂന്നു മാസം കൂടി സമയം നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഈഅപേക്ഷ അനുവദിച്ച കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി പി.വി അന്‍വറും കുടുംബവും അളവില്‍ കൂടുതല്‍ ഭൂമി കൈവശംവെച്ചെന്നാണ് മലപ്പുറം ചേലേമ്പ്ര സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ വി ഷാജിയുടെ പരാതി.

Latest News