എരുമേലിയില്‍  ബസ് മറിഞ്ഞു;  രക്ഷാപ്രവര്‍ത്തനം തുടങ്ങി 

കോട്ടയം-ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു. ഇന്നു രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആന്ധ്രയില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്.  നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ മറിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. 
 

Latest News