ഗാസ സിറ്റി- നൂറുകണക്കിന് ഫലസ്തീനികളെ കൊലപ്പെട്ട കൊല്ലഗാസയിലെ ആശുപത്രി ആക്രമണത്തിന് ഉത്തരവാദി അമേരിക്കയാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ. ഇസ്രായിലിന്റെ ആക്രമണത്തിന് അമേരിക്ക മറ നല്‍കിയെന്ന് ചൊവ്വാഴ്ച വൈകി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ആശുപത്രി കൂട്ടക്കൊല ശത്രുവിന്റെ ക്രൂരതയും തോല്‍വിയുടെ വ്യാപ്തിയുമാണ് സ്ഥിരീകരിക്കുന്നത് ഈ ആക്രമണം പുതിയ വഴിത്തിരിവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തിറങ്ങി അധിനിവേശത്തെയും കുടിയേറ്റക്കാരെയും നേരിടാന്‍ എല്ലാ ഫലസ്തീനികളോടും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ അറബികളും മുസ്ലിംകളും ഇസ്രായേലിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.