ഗാസ സിറ്റി- ഗാസയില്‍ അല്‍അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ഫലമായി കുറഞ്ഞത് 500 പേര്‍ക്കെങ്കിലും ആളപായമുണ്ടായതായി ഗാസയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഇത് സ്ഥിരീകരിച്ചാല്‍ ഗാസ സിറ്റിയിലെ അല്‍അഹ്‌ലി ആശുപത്രിക്ക് നേരെയുള്ള ആക്രമണം 2008 ന് ശേഷം നടന്ന അഞ്ച് യുദ്ധങ്ങളിലെ ഏറ്റവും മാരകമായ ഇസ്രായേലി വ്യോമാക്രമണമായിരിക്കും. റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു.
ആശുപത്രി ഹാളുകള്‍ തീ വിഴുങ്ങുന്നതാണ് അല്‍അഹ്‌ലി ഹോസ്പിറ്റലില്‍നിന്നുള്ള ഫോട്ടോകള്‍. തകര്‍ന്ന ഗ്ലാസുകളും ശരീരഭാഗങ്ങള്‍ പ്രദേശത്തുടനീളം ചിതറിക്കിടക്കുന്നു.
നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ താമസക്കാരോടും തെക്കന്‍ ഗാസ മുനമ്പിലേക്ക് മാറുന്നതിന് ഇസ്രായില്‍ ഉത്തരവിട്ടതിന് ശേഷം ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ച് ഗാസ നഗരത്തിലെ ആശുപത്രികള്‍ നൂറുകണക്കിന് ആളുകളുടെ അഭയകേന്ദ്രങ്ങളായി മാറിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആശുപത്രി മരണങ്ങളെ കുറിച്ച് ഇപ്പോഴും വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസ്രായില്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു: ഞങ്ങള്‍ക്ക് വിശദാംശങ്ങള്‍ ലഭിച്ചാല്‍ പൊതുജനങ്ങളെ അറിയിക്കും. ഇത് ഇസ്രായിലി വ്യോമാക്രമണമാണോ എന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടു.
ഇസ്രായിലില്‍ ഹമാസം നടത്തിയ വ്യോമാക്രമണത്തില്‍ 1,400ലധികം പേരാണ് കൊല്ലപ്പെട്ടത്.