ആംബുലന്‍സ് ബൈക്കുകളില്‍ ഇടിച്ചു; രോഗി ഇല്ല, അണിഞ്ഞൊരുങ്ങിയ ട്രെയിനി ഡോക്ടര്‍മാര്‍

മുംബൈ-സര്‍ക്കാര്‍ ആശുപത്രിയിലെ ട്രെയിനി ഡോക്ടര്‍മാര്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗര്‍ബ പാര്‍ട്ടിക്ക് പോകുകയായിരുന്ന ആംബുലന്‍സ് ബൈക്കുകളില്‍ ഇടിച്ച് യുവാക്കാള്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ്  സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നു.
ആംബുലന്‍സ് ബൈക്കില്‍ ഇടിച്ചതിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാര്‍ അകത്തേക്ക് നോക്കിയപ്പോള്‍ രോഗി ഇല്ലായിരുന്നു. ആംബുലന്‍സില്‍ നിറയെ  ഗര്‍ബ നൃത്തത്തിനുളള വേഷം ധരിച്ച ട്രെയിനി ഡോക്ടര്‍മാരായിരുന്നു.
സെറണ്‍ മുഴക്കി അതിവേഗത്തിലാണ് ആംബുലന്‍സ് പോയിരുന്നത്.  ആംബുലന്‍സ് മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് രണ്ട് ബൈക്കുകളില്‍ ഇടിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News