Sorry, you need to enable JavaScript to visit this website.

ഫലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കില്ലെന്ന് ജോര്‍ദാന്‍, വലിയ മാനുഷിക പ്രതിസന്ധി

അമ്മാന്‍- ഫലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തന്റെ രാജ്യം തയാറല്ലെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ബെര്‍ലിനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  'ജോര്‍ദാനില്‍ അഭയാര്‍ഥികളുണ്ടാകില്ല, ഈജിപ്തിലും അഭയാര്‍ത്ഥികളുണ്ടാകില്ല. ഗാസയിലെ മാനുഷിക സാഹചര്യം ഗാസയ്ക്കുള്ളില്‍ തന്നെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗാസയിലും ലെബനനിലും തുടരുന്ന സൈനിക നടപടികളില്‍ ഇസ്രായില്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. ഇത് സാധാരണക്കാരെ ഗുരുതരമായ അപകടത്തിലാക്കുന്നതായി ആംനസ്റ്റിയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും നടത്തിയ അന്വേഷണത്തില്‍ പറഞ്ഞു.
ഇന്ധനമില്ലാത്തതിനാല്‍ ആശുപത്രിയിലെ മിക്ക ഡിപ്പാര്‍ട്ട്‌മെന്റുകളും അടച്ചിട്ടിരിക്കുകയാണ്. ഗാസയുടെ ഭീകരമായ മാനുഷിക പ്രതിസന്ധിയിലാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പത്ത് ദിവസത്തെ ഇസ്രായേല്‍ ബോംബാക്രമണം ഗാസയുടെ അവശ്യ സേവനങ്ങളെ തകര്‍ച്ചയുടെ വക്കിലെത്തിച്ചു.
എമര്‍ജന്‍സി, ട്രോമ, സര്‍ജിക്കല്‍ ഗിയര്‍, രക്തബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മെഡിക്കല്‍ വസ്തുക്കളുടെ രൂക്ഷമായ അഭാവമാണ് ആശുപത്രികള്‍ നേരിടുന്നത്. വൈദ്യുതി മുടക്കവും ജനറേറ്ററുകള്‍ക്കുള്ള ഇന്ധന ലഭ്യത കുറയുന്നതും രോഗികളെ അപകടത്തിലാക്കുന്നു. യു.എന്‍ നടത്തുന്ന ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതിനാല്‍ ഏകദേശം 500,000 ആളുകള്‍ക്ക് ഭക്ഷണ റേഷന്‍ നല്‍കാന്‍ കഴിയുന്നില്ല. ഗോതമ്പിന്റെയും മാവിന്റെയും കരുതല്‍ ശേഖരം അതിവേഗം തീര്‍ന്നു. മുട്ട, റൊട്ടി, പച്ചക്കറി എന്നിവയുടെ വിതരണവും കുറവാണ്. കുടിവെള്ളക്ഷാമം മൂലം പലരും കൃഷിയാവശ്യത്തിനുള്ള കിിണറുകളിലെ ഉപ്പുവെള്ളം കുടിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

 

Latest News