ഇസ്രായിലില്‍ ബ്രിട്ടീഷ് പെണ്‍കുട്ടി കൊല്ലപ്പെട്ടതായി ബി.ബി.സി; സഹോദരിയേയും പിതാവിനേയും കാണാനില്ല

ലണ്ടന്‍-തെക്കന്‍ ഇസ്രായിലില്‍ ഹമാസിന്റെ മിന്നല്‍ ആക്രമണത്തിന് ശേഷം കാണാതായ ബ്രിട്ടീഷ് കൗമാരക്കാരി കൊല്ലപ്പെട്ടതായി അവളുടെ കുടുംബത്തെ ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ ബ്രിട്ടീഷ് വംശജയായ അമ്മ ലിയാന കൊല്ലപ്പെട്ടതിനുശേഷമാണ് 13 കാരി യാഹെലിനെ കാണാതായിരുന്നത്.  
യാഹെലും കൊല്ലപ്പെട്ടതായി കുടുംബാംഗങ്ങള്‍ ബിബിസി ന്യൂസിനോട് സ്ഥിരീകരിച്ചു. സഹോദരി നോയ (16), ഇസ്രായില്‍ വംശജനായ പിതാവ് എലി എന്നിവരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
ആക്രമണത്തില്‍ കുറഞ്ഞത് ആറ് ബ്രിട്ടീഷ് പൗരന്മാരെങ്കിലും മരിച്ചതായി പ്രധാനമന്ത്രി ഋഷി സുനക് തിങ്കളാഴ്ച പറഞ്ഞിരുന്നു.
10 പേരെ കാണാതായിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ കരുതുന്നതായും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

 

Latest News